March 27, 2014

സൗഹൃദത്തിന്‍റെ പൂത്തോട്ടം.

കോടമഞ്ഞിന്‍റെ തണുപ്പും 
ഹൈറേഞ്ചിന്‍റെ സൗന്ദര്യവും കളിയാടിരുന്ന
മരിയനില്‍ നിന്നും റബ്ബര്‍ന്‍റെ നാട്ടില്‍ പാരമ്പര്യത്തിന്‍റെ ആഢൃത്യം
വിളിച്ചോതുന്ന കാഞ്ഞിരപ്പള്ളിയില്‍ അമല്‍ജ്യോതിയിലെ
ബിരുദാനന്തര ബിരുത പൂത്തോട്ടം. 


കണ്ണിരുകൊണ്ട് നനയ്ക്കപെടുമ്പോള്‍ അതു പുഷ്പിക്കുന്നു 
സാമിപ്യവും സ്പര്‍ശനവും വഴിമാറുമ്പോള്‍ അതു കരിഞ്ഞുപോകുന്നു.
ജന്മാന്തരങ്ങളുടെ സ്വപ്നാടകരെപ്പോലെ എന്തുപറഞ്ഞണ് 
കൂട്ടുകുടിയതെന്ന് ഓര്‍മയില്ല.
എങ്കിലും ഞാന്‍ പറയാതെ അവര്‍ എന്നെ അറിഞ്ഞിരുന്നു.
ഏറെ സംസരിച്ചില്ലേങ്കിലും ഒരത്മാനിര്‍വ്രുതി.

ദിവ്യ സങ്കല്പങ്ങളില്‍ നിന്നും ഞാനുണരുന്നു,
നിര്വചിക്കനറിയില്ലലോ ഈ സൗഹ്യദത്തെ.......
ഈ കെട്ടിട സൗധങ്ങള്‍ക്ക്‌ സൗന്ദര്യം തോന്നുക
സൗഹൃദത്തിന്‍റെ  പൂന്തോട്ടം പൂത്തുലയുമ്പോഴാണ്.

ഏറെ നാളില്ലെങ്ങിലും ഇനിയും,
ചക്രവാളങ്ങള്‍ കിഴടക്കുന്ന   നൌകയെപോലെ
ഈ വി‌ജഞാനത്തിന്‍റെ  സാഗരത്തില്‍ യാത്രചെയ്ത്‌ 
സൗഹൃദത്തിന്‍റെ  പൂന്തോട്ടത്തിലെ നിരവസന്തമാകാന്‍ 
ഞാന്‍ എന്നും കൊതിക്കുന്നു


ABIN THOMAS  MATHEW    S3 MCA



No comments:

Post a Comment