March 27, 2014

മാറുന്ന കാഴ്ചപ്പാടുകൾ

                     ബിരുദത്തിനു  ശേഷം ഉപരിപOനത്തിനു  ഒരു  പ്രൊഫഷണൽ  കോഴ്സ് തിരഞ്ഞെടുക്കന്നമെന്നു  തീരുമാനിച്ചപ്പോൾ  മനസ്സിൽ  ആദ്യം തോന്നിയ കോളേജാണ് അമൽ  ജ്യോതി . കഞ്ഞിരപ്പള്ളി   ടൗണിൽ നിന്നും ഒരൽപ്പം  മാറി  കൂവപ്പള്ളിയുടെ  പച്ചപ്പും, ശാന്തതയും  നിറഞ്ഞ  ഗ്രാമ  ഭംഗിയ്ക്കു  നടുവിലായി  തലയുയർത്തി നിൽക്കുന്ന  എല്ലാ  അത്യാധുനിക  സൗകര്യങ്ങളോടും കൂടിയ  ഈ  കോളേജു  ഞാൻ തിരഞ്ഞെടുക്കുവാൻ  കാരണം  ഈ  കോളേജിന്റ്റെ  അക്കാദമിക്  മികവു തന്നെയാണു . എങ്കിലും  ഒരുപാടു  മുനവിധികളോടെയാണ്  ഞാൻ  ഈ  കലാലയത്തിലെ ആദ്യ നാളുകൾ ആരംഭിച്ചതു.

                         ക്ലാസുകൾ ആരംഭിച്ചു  ചുരിങ്ങിയ നാളുകൾക്കുള്ളിൽത്തന്നെ ഒരുപാടു  നല്ല സുഹൃതുക്കളെ കിട്ടിയെന്നത് മാത്രമാരുന്നു,  എന്റ്റെ  സഹപാഠികൾ . ഇന്നു  അമൽ  ജ്യോതിയിലെ എന്റ്റെ  കലാലയ  ജീവിതം തുടങ്ങിയിട്ടു ആറു  മാസങ്ങൾ പിന്നിട്ടിരിയ്ക്കുന്നു. ഇന്ന് ഞാൻ എറ്റവും  കൂടുതൽ  ആസ്വധിയ്ക്കുകയും, ആഹ്ലാധിയ്ക്കുകയും  ചെയ്യുന്നതു  ഈ  കലാലയത്തിൽ  ചിലവഴിയ്ക്കുന്ന  നിമിഷങ്ങളാണ് . സൗഹൃദത്തോടെ ഇടപെടുന്ന, ഞങ്ങളുടെ  ചെറിയ ചെറിയ തമാശകൾക്കും , കുസൃതികൾക്കും  സ്വാതന്ത്ര്യം നൽകുകയും , സ്നേഹത്തോടെ ശകാരിയ്ക്കുകയും  ചെയ്യുന്ന ഞങ്ങളുടെ അധ്യാപകർ,  തമാശകളും, രസകരമായ  അനുഭവങ്ങളും , അറിവുകളും, ചിന്തകളും  പങ്കുവെയ്ക്കുന്ന  സൗഹൃ ദത്തിന്റ്റെ  വർണാഭ  വിരിയിയ്ക്കുന്ന സുഹൃത്തുക്കളോടൊപ്പമുള്ള  നിമിഷങ്ങൾ, ഇവയെല്ലാം എന്റ്റെ   മുൻവിധികളെ  അമ്പാടെ തിരുത്തിയിരിയ്ക്കുന്നു .

              
ഇന്ന് ഞാൻ  ഈ  കലാലയത്തിൽ  ചിലവഴിയ്ക്കുന്ന  ഓരോ  നാളും എന്റ്റെ  ജീവിതത്തിൽ  ഒരിയ്ക്കലും  മറക്കാൻ  ആഗ്രഹിയ്കാത്ത  നാളുകളായി  മാറിയിരിയ്ക്കുന്നു .

SUJITH A S, S1 MCA 

No comments:

Post a Comment