August 14, 2014

സ്നേഹിത (JOSMY JOSEPH S2 MCA)

 സ്നേഹമാണുലകിനാദാരം 
 അതു  കൂടാതെയുള്ലോരു  ജീവിതം  
ഈ  ഭൂവിലസ്ഥിരം ......
കുഞ്ഞായിരുന്നപ്പോൾ തായതൻ 
സ്നേഹ  വാത്സല്യത്തിൻ  തേൻ  നുകർന്നു ....
ബാല്യത്തിൽ  താതന്റ്റെ 
സ്നേഹശാസനകൾ  ഏറ്റുവാങ്ങി .......
സരസ്വതിദേവിയെ നുകരുവാൻ  ആദ്യമായി 
അക്ഷര മുറ്റത്ത്‌  എത്തിയപ്പോൾ 
ചുറ്റിലും  അപരിചിത മുഖങ്ങൾ  കണ്ടു 
ഞാൻ വാവിട്ടു  കരഞ്ഞു പോയി..........
എവിടേക്കു  നോക്കിയാലും എന്നെ  നോക്കി  
കളിയാക്കി ചിരിയ്ക്കുന്ന  മുഖങ്ങള മാത്രം .........
പരിഹാസാങ്ങൾക്കും  സഹതാപങ്ങൾക്കുമിടയിൽ 
എന്നെ നോക്കി  നറുപുഞ്ചിരിതൂകുന്ന    
ഒരു  കൊച്ചു ദേവതയെ  ഞാൻ കണ്ടു ........
കരയരുത് എന്ന്  ആ  നീലക്ക ണ്ണുകൾ 
എന്നോടു  മന്ത്രിയ്ക്കുന്നാണ്ടായിരുന്നു ......
പിന്നീടങ്ങോട്ടു  എനിയ്ക്കൊപ്പം ..........
വിദ്യാലയ മുറ്റത്തു  കൈ കോർത്തു  നടക്കുവാനും 
ഗുരു നാഥന്റ്റെ   ചൂരലിൻ കയ്പ്പു  നുണഞ്ഞപ്പോൾ .....
ആസ്വസിപ്പിയ്ക്കാനും  അവൾ  വന്നു ...
കാലമാം    വൃഷത്തിന്റ്റെ ഇലകൾ .....
കൊഴിഞ്ഞു  കൊണ്ടേയിരുന്നു ....
ഫീസടയ്ക്കാനാവാതെ  കലാലയമുറ്റത്തെ 
ഇലഞ്ഞിമരചോട്ടിലിരുന്നു ഞാൻ     
പൊട്ടി കരഞ്ഞപ്പോൾ............ 
പ്രിയതോഴി  നിനക്കേറ്റവും  പ്രിയപ്പെട്ട 
ആ പൊന്നിൻ  മൂക്കുകുത്തി  എനിയ്ക്കു  നീ 
ഊരി  നൽകി .....
സന്തോഷത്തിലും  സന്താപത്തിലും  
എനിയ്ക്കൊപ്പം  ഒരു നിഴലുകണക്കെ  അവൾ ...
അന്നൊരുനാൾ  കളിചിരികളോടെ  
പാതയോരത്തുകൂടി   കൈകോർത്തു  നടന്ന 
നമുക്കിടയിലേക്കു  കാലദൂതൻ   കണക്കെ 
ഒരു  ടിപ്പർ  ഇടിച്ചു  കയറി....... 
ഇടിയുടെ  ആഘാതത്തിൽ  വഴിയോരത്തെ 
കരിങ്കൽകൂനയിൽ  ചെന്നു വീണപ്പോഴും 
അവളുടെ കരങ്ങൾ  എന്നെ അവളോടു 
ചേർത്തു  പിടിച്ചു .......
ഇന്നു  ഞാനീ  ആശുപത്രിക്കിടക്കയിൽ 
ഒറ്റയ്ക്കു  കിടക്കുമ്പോൾ ........
ഇനി ഒരിയ്ക്കലും നീ എനിയ്ക്കൊപ്പ-
-മുണ്ടാകില്ലെന്നു    ആർക്കു  പറയാൻ  സാധിയ്ക്കും ?
പ്രിയ സഖീ  നീയാണു  ഇന്നു  എന്നുള്ളിൽ ........
ഓരോ  നിമിഷവും  സ്പന്ദിയ്ക്കുന്നതു 
അതെ  എന്റെ ഹൃദയം  നീ  തന്നെയാണു ...............   



                                                      JOSMY JOSEPH
                                                      S2 MCA 
                                                       AJCE

No comments:

Post a Comment