October 1, 2014

ഇനിയും



 നിശാഗാന്ധി പുക്കൾ തൻ

 ദിശയറിയാതെ വീശും ഗന്ധമായ്

 അരുണിമതൻ മുഖ ശോഭയിൽ

 മുങ്ങിനിവരും നിലാവിൻ ചാരുതയിൽ

 മന്ദമാരുതൻ പടർത്തുമീ നീലവർണങ്ങൾ

 ഇനിയുമീ രാവിനു പകരാൻ നിൻ കണ്ണിലുണ്ടോ

 പൊൻകിനാക്കൾ !

 ഇനിയുമീ സന്ധ്യക്കു ചുവപ്പെകാൻ

 നിൻ നെഞ്ചിലുണ്ടോ കടുത്തവർണം

 ഇനിയുമീ പുലരിക്കു പങ്കുനല്കാൻ

 നിൻ ചുണ്ടിലുണ്ടോ നാമഗീതം

 പറയൂ പ്രിയ തോഴി അറിയട്ടെ

 നിൻ മനം ചെല്ലും വിങ്ങലുകൾ

 ഇനിയും തുടരട്ടെ കാലചക്രം

 ജിസ് മരിയ (S1 MCA)

No comments:

Post a Comment